Times Kerala

ദേശീയപാതയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

 
ദേശീയപാതയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

അടിമാലി : കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ അപ്പേ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ‌ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന അധ്യാപകന്‍ മരിച്ചു. അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ താമസം കൊച്ചുകരോട്ട് ഡെന്നീസ് (44) ആണ് മരിച്ചത്.ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ ദേശീയ പാതയിൽ ചാറ്റുപാറ ക്ഷേത്രത്തിന് സമീപം അപകടം. അടിമാലിയില്‍ നിന്നും മച്ചിപ്ലാവിലേക്ക് സ്‌കൂട്ടറില്‍ പോകുമ്ബോള്‍ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കായിക അധ്യാപകനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Related Topics

Share this story