Times Kerala

‘ഒരു സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു’; നടൻ ഹരീഷ് പേരടി.

 
‘ഒരു സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു’; നടൻ ഹരീഷ് പേരടി.

പാലക്കാട്: കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്ര പരിസരത്ത് സിനിമ ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ സിനിമ സംഘടനകളെ രൂക്ഷ ഭാഷയിൽ വിമർശിച്ച നടൻ ഹരീഷ് പേരടി.ഒരു സിനിമയുടെ ചിത്രീകരണത്തിന് തടസ്സം നേരിട്ടിട്ടു പോലും അതിനെതിരെ പ്രതികരിക്കാത്ത സിനിമ സംഘടനകളുടെ മുഖത്തേക്ക് താൻ കാർക്കിച്ച് തുപ്പുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

“കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു…ക്ര തുഫു…” – ഹരീഷ് പേരടി

നീയാം നദി’ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി സംഘം ചിത്രീകരണം തടഞ്ഞതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് ഉപകരണങ്ങളും സംഘം നശിപ്പിച്ചിരുന്നു.

Related Topics

Share this story