Times Kerala

പിടിവിട്ട് കോവിഡ്; ആദ്യമായി ഒന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; 839 മരണവും

 
പിടിവിട്ട് കോവിഡ്; ആദ്യമായി ഒന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; 839 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതാദ്യമായാണ് കോവിഡ് പ്രതിദിന കേസുകൾ ഒന്നരലക്ഷം കടക്കുന്നത്. 839 മരണങ്ങളും ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Topics

Share this story