Times Kerala

ഗ്ലൗവിലെ ബലിദാൻ മുദ്ര; ധോണിയ്ക്ക് ബിസിസിഐയുടെ പിന്തുണ

 
ഗ്ലൗവിലെ ബലിദാൻ മുദ്ര; ധോണിയ്ക്ക് ബിസിസിഐയുടെ പിന്തുണ

വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിൽ ആലേഖനം ചെയ്ത സൈന്യത്തിൻ്റെ പദവി മുദ്ര നീക്കം ചെയ്യാൻ ഇന്ത്യൻ താരം മഹേന്ദ്രസിംഗ് ധോണിയോട് ഐസിസി ആവശ്യപ്പെട്ട സംഭവത്തിൽ ധോണിയെ പിന്തുണച്ച് ബിസിസിഐ. ധോണിയെ ഗ്ലൗ ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഐസിസിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മറ്റി ചീഫ് വിനോദ് റായ് പറഞ്ഞു.

“ഇതിനകം തന്നെ ഞങ്ങൾ ഐസിസിക്ക് കത്തയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിക്കും.”- വിനോദ് റായ് പറഞ്ഞു. സംഭവത്തിൽ സാമ്പത്തിക ലാഭം ഇല്ലാത്തതു കൊണ്ട് തന്നെ ഐസിസി ധോണിയെ ഗ്ലൗ ധരിക്കാൻ അനുവദിക്കണമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയും ആവശ്യപ്പെട്ടു.

Related Topics

Share this story