Times Kerala

പാലക്കാട് ജില്ലയില്‍ 304 പേര്‍ക്ക് കോവിഡ്

 
പാലക്കാട് ജില്ലയില്‍ 304 പേര്‍ക്ക് കോവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 140 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 156 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 8 പേർ എന്നിവർ ഉൾപ്പെടും. 205 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2035 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ കണ്ണൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലും, 5 പേർ തിരുവനന്തപുരം ജില്ലയിലും, 6 പേർ കോഴിക്കോട് ജില്ലയിലും, 10 പേർ എറണാകുളം ജില്ലയിലും, 32 പേർ തൃശ്ശൂർ ജില്ലയിലും 57 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Related Topics

Share this story