Times Kerala

ആകാശത്തേയ്ക്ക് ഒരു ഏണിയൊരുക്കി അമേരിക്കയിലെ ആഡംബര റിസോർട്ട് ! ഇത് സാഹസികത ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമി

 
ആകാശത്തേയ്ക്ക് ഒരു ഏണിയൊരുക്കി അമേരിക്കയിലെ ആഡംബര റിസോർട്ട് ! ഇത് സാഹസികത ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമി

സ്വപ്നത്തിൽ മാത്രം ചിന്തിച്ചിട്ടുള്ള കാര്യമാണ് ആകാശത്തേയ്ക്കൊരു ഏണി. എന്നാൽ ഈ ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ആഡംബര റിസോർട്ട്. യൂട്ടാ എന്ന സ്ഥലത്തുള്ള അമങ്കിരി റിസോർട്ടാണ് സാഹസികരുടെ സ്വപ്നഭൂമിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ഈ അത്ഭുതം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഭൂമിയിൽ നിന്നും 400 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ഏണിയ്ക്ക് 200 അടി നീളവും 120 സ്റ്റെപ്പുകളുമുണ്ട്. “കേവ് പീക് സ്റ്റെയർവെ” എന്നാണിതിന്റെ വിളിക്കുന്നത്. “കേവ് പീക് വയ ഫെറാറ്റ” വഴി ഈ ഏണിയിലേക്ക് പ്രവേശിക്കാം. അതായത് തൊട്ടടുത്തുള്ള ഒരു പാറയിൽ വളരെ സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്ന സ്റ്റീൽ വളങ്ങളിൽ ചവിട്ടിക്കയറി വേണം ഈ ഏണിയിലേക്കെത്താൻ. ഇതിന്റെ രൂപകൽപ്പനയും നിർമ്മാണവുമെല്ലാം നിർവഹിച്ചത് അഡ്വെഞ്ചർ പാർട്നെർസ് അട്രാക്ഷൻസ് എന്ന സ്ഥാപനമാണ്. ഇത്രയും വെല്ലുവിളി നിറഞ്ഞ ഇതിന്റെ നിർമ്മാണത്തിനായുള്ള സാമഗ്രികളെല്ലാം ഉയരത്തിലേയ്ക്ക് എത്തിച്ചത് ഹെലികോപ്റ്റർ ഉപയോഗിച്ചാണ്. ഈ സാഹസിക ഏണിയിലൂടെ കയറി മുകളിലേയ്ക്ക് എത്തിയാൽ മനം മയക്കുന്ന കാഴ്ചയാവും ഒരു സഞ്ചാരിക്ക് ആസ്വദിക്കാനാവുക എന്നാണ് അമങ്കിരി റിസോർട്ട് അവകാശപ്പെടുന്നത്.

Related Topics

Share this story