Times Kerala

പോസ്റ്റല്‍ ബാലറ്റുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്ത് വിടണം; രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

 
പോസ്റ്റല്‍ ബാലറ്റുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്ത് വിടണം; രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇവയുടെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരിക്കുന്നത്.‌
ആകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍, എണ്‍പത് വയസിന് മുകളില്‍ ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍, അവയില്‍ എത്ര എണ്ണത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി തുടങ്ങിയ വിശദമായ വിവരങ്ങൾ പുറത്ത് വിടണമെന്നാണ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Topics

Share this story