Times Kerala

തമിഴ്‌നാട്ടിൽ ദലിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവം ; ആറു പേര്‍ അറസ്റ്റില്‍

 
തമിഴ്‌നാട്ടിൽ ദലിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവം ; ആറു പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിൽ  ജാതി സംഘട്ടനത്തില്‍ രണ്ട് ദലിത് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം . കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു .പുലി എന്ന ആര്‍. സുരേന്ദ്രന്‍, ആര്‍. അജിത്, ആര്‍. മാധവന്‍, വി. നന്ദകുമാര്‍, എസ്. കാര്‍ത്തിക്, പി. സക്തിയ എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ  പത്തിലേറെ പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു .

അറകോണം ഗുരുവാരജന്‍പേട്ടയില്‍ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഗൗതം നഗറിലെ സെ​േ​മ്ബ​ട്​ സൂ​ര്യ (26), സോ​ക​ന്നൂ​ര്‍ അ​ര്‍​ജു​ന​ന്‍ (25) എന്നീ യുവാക്കളാണ്

പ്രതികളുടെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ  ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ദ​ന്‍, വ​ല്ല​ര​സു, സൗ​ന്ദ​ര​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പരിക്കേറ്റിട്ടുണ്ട് .

Related Topics

Share this story