Times Kerala

മുംബൈയ്‌ക്കെതിരെ അഞ്ചുവിക്കറ്റ് നേട്ടം; ഐപിഎൽ 14-ാം സീസണിലെ ആദ്യമത്സരത്തിൽ തന്നെ റെക്കോർഡുമായി ഹര്‍ഷല്‍

 
മുംബൈയ്‌ക്കെതിരെ അഞ്ചുവിക്കറ്റ് നേട്ടം; ഐപിഎൽ 14-ാം സീസണിലെ ആദ്യമത്സരത്തിൽ തന്നെ റെക്കോർഡുമായി ഹര്‍ഷല്‍

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം സീസണിലെ ആദ്യമത്സരത്തിൽ തന്നെ റെക്കോർഡുമായി ബാംഗ്ലൂര്‍ താരം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റെക്കോർഡ് സ്വന്തമാക്കിയത്. മുംബൈയ്‌ക്കെതിരെ അഞ്ചു വിക്കറ്റെടുത്ത ആദ്യ ബൗളർ എന്ന റെക്കോർഡാണ് ഹർഷൻ നേടിയത്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷൻ, ക്രുനാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, മാര്‍ക്കോ ജെന്‍സണ്‍ തുടങ്ങിയവരുടെ വിക്കറ്റാണ് ഹർഷൻ സ്വന്തമാക്കിയത്. ഹർഷാലിന്റെ ഈ വിക്കറ്റ് നേട്ടം ബാംഗ്ലൂരിന്റെ ഇന്നലത്തെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. നാലോവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത താരം തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. ഈ അഞ്ചു വിക്കറ്റുകളിൽ മൂന്നും പട്ടേൽ സ്വന്തമാക്കിയത് അവസാന ഓവറിലായിരുന്നു. ഹർഷലിന്റെ ഏറ്റവും മികച്ച ട്വന്റി 20 ബൗളിങ് പ്രകടനമായിരുന്നു ഇന്നലെ മുംബൈയ്‌ക്കെതിരെ നടന്നത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം വെച്ചിറങ്ങിയ ബാംഗ്ലൂർ രണ്ട് വിക്കറ്റിനാണ് മുംബൈയെ തകർത്തത്.

Related Topics

Share this story