Times Kerala

നഥാന്‍ കോള്‍ട്ടര്‍ നൈലിന് പുതിയ രണ്ട് റെക്കോർഡുകൾ

 
നഥാന്‍ കോള്‍ട്ടര്‍ നൈലിന് പുതിയ രണ്ട് റെക്കോർഡുകൾ

നോട്ടിങ്ഹാം: ഇന്നലെ നടന്ന വെസ്റ്റിൻഡീസ് ഓസ്‌ട്രേലിയ മത്സരത്തിൽ ഓസ്‌ട്രേലിയയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയ വ്യക്തിയാണ് നഥാന്‍ കോള്‍ട്ടര്‍ നൈൽ. സ്മിത്തിന്റെ കൂടെ ചേർന്ന് എട്ടാം നമ്പറിൽ ഇറങ്ങിയ നഥാന്‍ കോള്‍ട്ടര്‍ നൈൽ 92 റൺസ് നേടി. ഇരുവരും ചേർന്ന് 102 റൺസാണ് ഏഴാം വിക്കറ്റിൽ നേടിയത്. ഇന്നലത്തെ ബാറ്റിങിലൂടെ രണ്ട് റെക്കോർഡുകൾ ആണ് നേടിയത്.

ഏകദിനത്തിലും, ലോകകപ്പിലും എട്ടാം വിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ എടുക്കുന്ന താരം എന്ന റെക്കോർഡ് ആണ് നഥാന്‍ കോള്‍ട്ടര്‍ നൈലിന് സ്വന്തമായത്.

Related Topics

Share this story