Times Kerala

മിച്ചല്‍ സ്റ്റാര്‍ക്കിന് ലോക റെക്കോർഡ്

 
മിച്ചല്‍ സ്റ്റാര്‍ക്കിന് ലോക റെക്കോർഡ്

ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന് ലോക റെക്കോർഡ്. ഇന്നലെ ലോകകപ്പ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് മിച്ചലിന് ലോക റെക്കോർഡ് സ്വന്തമായത്. ഏകദിനത്തിൽ 150 വിക്കറ്റ് നേട്ടം വേഗത്തിൽ നേടുന്ന താരം എന്ന റെക്കോർഡ് ആണ് മിച്ചൽ സ്റ്റാർക്ക് നേടിയത്.

പാക്കിസ്ഥാന്റെ സഖ്‌ലിയന്‍ മുഷ്താഖിൻറെ റെക്കോർഡ് ആണ് സ്റ്റാർക് മറികടന്നത്. 77 മത്സരങ്ങളിൽ നിന്നാണ് സ്റ്റാർക്ക് റെക്കോർഡ് സ്വന്തമാക്കിയത്. സ്റ്റാർക്കിന്റെ ബൗളിങ് മികവിലാണ് ഇന്നലെ ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചത്.

Related Topics

Share this story