Times Kerala

ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി സച്ചിൻ

 
ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി സച്ചിൻ

ലണ്ടൻ : ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത്. ഓസ്‌ട്രേലിയയെ നേരിടുന്ന ടീം ഇന്ത്യക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സച്ചിൻ.

ആദ്യ മത്സരത്തിലെ ജയം രണ്ടാം മത്സരത്തിൽ വിനായകരുതെന്ന് സച്ചിൻ പറഞ്ഞു. ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് ആത്മിശ്വാസം കൂടിയിട്ടുണ്ട്. എന്നാൽ അമിത ആത്മവിശ്വാസം കൊണ്ട് ഓസ്‌ട്രേലിയയെ നേരിടാൻ ഇറങ്ങിയാൽ തോൽവി ആയിരിക്കും ഫലമെന്ന് സച്ചിൻ പറയുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ മികച്ച ഫോമിലാണ്. ഞായറാഴ്ചയാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുന്നത്.

Related Topics

Share this story