Times Kerala

പുതിയ റെക്കോർഡുമായി സുനിൽ ഛേത്രി

 
പുതിയ റെക്കോർഡുമായി സുനിൽ ഛേത്രി

ഇന്ത്യൻ ഫുട്ബാൾ താരം സുനിൽ ഛേത്രിക്ക് റെക്കോർഡ്. ഇന്ത്യൻ ഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരം എന്ന റെക്കോർഡ് ആണ് അദ്ദേഹത്തിന്റെ പേരിലായത്. ബൂട്ടിയയുടെ റെക്കോർഡ് ആണ് ഛേത്രി മറികടന്നത്. ബൂട്ടിയ 107 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചു. കഴിഞ്ഞ ദിവസം കുറാസാവോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ കളിച്ചതോടെ ഛേത്രി ഈ റെക്കോർഡ് മറികടന്നു. ഛേത്രി ഇപ്പോൾ 108 മത്സരങ്ങൾ ആയി. കുറാസാവോയ്ക്കെതിരെയുള്ള മത്സരം തോറ്റെങ്കിലും ഛേത്രി തന്റെ അറുപത്തിയെട്ടാമത്തെ ഗോളും ഈ മത്സരത്തിൽ നേടിയിരുന്നു.

Related Topics

Share this story