Times Kerala

മകന്റെ സുഹൃത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

 
മകന്റെ സുഹൃത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

കല്‍പറ്റ: വയനാട്ടിൽ യുവാവ് പെട്രൊളൊഴിച്ച്‌ തീകൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് (40) ആണ് മരിച്ചത്. വയനാട് മീനങ്ങാടിയിലാണ് സംഭവം നടന്നത് .സംഭവത്തിൽ പ്രദേശവാസി ശ്രീകാന്ത് (31)ആണ് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത് .തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയെയാണ് മരിച്ചത് .

Related Topics

Share this story