Times Kerala

സാംസങ് ഗാലക്സി എ52, എ72 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

 
സാംസങ് ഗാലക്സി എ52, എ72 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഇന്ന് ഗാലക്സി എ52, ഗാലക്സി എ72 എന്നിവയുടെ ലോഞ്ചും വിൽപ്പനയും പ്രഖ്യാപിച്ചു. OIS, സ്പെയ്സ് സൂം, സിംഗിൾ ടേക്ക്, 4കെ വീഡിയോ സ്നാപ്പ് എന്നിവയുള്ള 64 എംപി ക്വാഡ് ക്യാമറ, വാട്ടർ-ഡസ്റ്റ് റെസിസ്റ്റന്‍റ് (IP67 റേറ്റിംഗ്), സ്മൂത്ത് സ്ക്രോളിംഗിനും ദീർഘനേരം നീണ്ടു നിൽക്കുന്ന ബാറ്ററിക്കും 90Hz റീഫ്രഷ് റേറ്റ് തുടങ്ങിയ ഗാലക്സി സീരീസിൽ നിന്നുള്ള ജനപ്രിയ ഇന്നൊവേഷനുകൾ ഗാലക്സി എ സീരീസിലുള്ള ഈ രണ്ട് സ്മാർട്ട്ഫോണുകളും മിഡ് ടയർ റേഞ്ചിലേക്ക് കൊണ്ടുവരുന്നു.സാംസങ് ഗാലക്സി എ52, എ72 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

പവർഫുൾ ക്യാമറകൾ, സ്റ്റൈലിഷ് ഡിസൈൻ, മികച്ച ഡിസ്പ്ലേ എന്നിവയുള്ള ഏറ്റവും പുതിയ ഗാലക്സി എ സീരീസ് സ്മാർട്ട്ഫോണിലൂടെ ഉപയോക്താക്കൾ ഒരു ഡിവൈസിൽ ആഗ്രഹിക്കുന്നതെല്ലാം ഒറ്റ പായ്ക്കേജിൽ ലഭ്യമാക്കുന്നു. ഇന്നൊവേഷൻ എല്ലാവർക്കും ഇത് പ്രാപ്യമാക്കുന്നു, പ്രത്യേകിച്ചും സോഷ്യൽ സാവി മില്ലീനിയൽ ഉപഭോക്താക്കൾക്ക്. ഗാലക്സി ബഡ്സ് പ്രോ, ഗാലക്സി സ്മാർട്ട്ടാഗ്, ഗാലക്സി ടാബ് പോലുള്ള കണക്റ്റഡ് ഉപകരണങ്ങളുടെ വിപുലമായ ഗാലക്സി ഇക്കോസിസ്റ്റത്തിലേക്ക് ആക്സസ് നൽകിക്കൊണ്ട് നിങ്ങളുടെ മൊബൈൽ അനുഭവം സാംസങ് കൂടുതൽ സ്മാർട്ടാക്കുന്നു.

“ഉപഭോക്താക്കൾക്ക് അർത്ഥവത്തായ ഇന്നൊവേഷൻ കൊണ്ടുവരുന്നതിലാണ് സാംസങ് വിശ്വസിക്കുന്നത്. മാറിയ ഡിജിറ്റൽ ഉപഭോഗവും ഏറ്റവും നല്ലത് വേണമെന്ന ആഗ്രഹവും മനസ്സിൽ വെച്ചാണ് ഗാലക്സി എ52, എ72 എന്നിവയിൽ ഇൻഡസ്ട്രി ബെസ്റ്റ് ഫീച്ചറുകളും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഓസം ഈസ് ഫോർ എവരിവൺ’ എന്ന ഗാലക്സി എ സീരീസ് മാനിഫെസ്റ്റോയുടെ സാക്ഷ്യപത്രമാണ് ഈ ഫീച്ചറുകൾ. OIS, 30x സ്പെയ്സ് സൂം എന്നിവയുള്ള 64എംപി ക്വാഡ് ക്യാമറ, IP67 റേറ്റിംഗ്, നീണ്ട ബാറ്ററി ലൈഫ്, പുതിയ ഡിസൈൻ എന്നിവ ജെൻ സി, മില്ലീനിയൽ ഉപഭോക്താക്കൾക്ക് സ്വയം എക്സ്പ്രസ് ചെയ്യാനുള്ള വഴിയൊരുക്കുന്നു” – സാംസങ് ഇന്ത്യ, മൊബൈൽ മാർക്കറ്റിംഗ് ഹെഡും സീനിയർ വൈസ് പ്രസിഡന്‍റുമായ ആദിത്യ ബബ്ബാർ പറഞ്ഞു.സാംസങ് ഗാലക്സി എ52, എ72 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

മികച്ച ഡിസൈൻ

ഗാലക്സി എ52, ഗാലക്സി എ72 എന്നിവയിലുള്ളത് പുതുക്കിയ ഡിസൈനാണ്. ഇതി സിംബിളാണെങ്കിലും പവർഫുള്ളാണ്. സോഫ്റ്റ് എഡ്ജ് ഡിസൈൻ, മിനിമൽ ക്യാമറാ ഹൌസിംഗ്, ക്യാമറയ്ക്കും ബോഡിക്കും യൂണിഫൈഡ് കളർ തുടങ്ങിയവയാണ് പ്രത്യേകതകൾ. ഓസം വൈലറ്റ്, ഓസം ബ്ലാക്ക്, ഓസം വൈറ്റ്, ഓസം ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ ഇത് ലഭ്യാണ്. ഇവയ്ക്കെല്ലാം സോഫ്റ്റ് ഹെയ്സ് ഫിനീഷാണ് നൽകിയിരിക്കുന്നത്. ഗാലക്സി എ52, ഗാലക്സി എ72 എന്നിവ IP67 റേറ്റിംഗുള്ള വാട്ടർ, ഡസ്റ്റ് റെസിസ്റ്റന്‍റ് ഫോണുകളാണ്.

മികച്ച ഡിസ്പ്ലേ

ഇമ്മേർസീവ് വ്യൂവിംഗ് അനുഭവത്തിനായി സാംസങ് പ്രീമിയം ഡിസ്പ്ലേ ടെക്നോളജി ഗാലക്സി എ52, ഗാലക്സി എ72 എന്നിവയിലേക്ക് കൊണ്ടുവരികയാണ്. സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ സ്ക്രീനിലൂടെ തടസ്സമില്ലാത്ത ഉള്ളടക്കം ആസ്വദിക്കൂ. 90Hz റീഫ്രഷ് റേറ്റിലൂടെ ശരിക്കും സ്മൂത്തായ സ്ക്രോളിംഗിന് സാധ്യമാക്കുന്നു. 800nits ലൂമിനൻസ് ഉള്ളതിനാൽ പുറത്തായിരിക്കുമ്പോൾ പോലും നിങ്ങൾക്ക് തടസ്സമില്ലാതെ വീഡിയോകൾ കാണുന്നതും സോഷ്യൽ മീഡിയാ പോസ്റ്റുകൾ സ്ക്രോൾ ചെയ്യുന്നതും തുടരാനാകും. ഗാലക്സി എ52-വിൽ 6.5 ഇഞ്ച് സ്ക്രീനും ഗാലക്സി എ72-വിൽ 6.7 ഇഞ്ച് സ്ക്രീനുമാണുള്ളത്. കംഫർട്ടബിൾ കാഴ്ച്ചയ്ക്കായി ഗാലക്സി എ52, ഗാലക്സി എ72 എന്നിവ ഐ കംഫർട്ട് ഷീൽഡിലൂടെ, സ്മാർട്ട്ഫോണിന്‍റെ ഉപയോഗ രീതിയുടെ അടിസ്ഥാനത്തിൽ ഡിസ്പ്ലേയുടെ കളർ ടെംപറേച്ചർ സ്വയമേവ അഡ്ജസ്റ്റ് ചെയ്ത് കണ്ണിന് സംരക്ഷണമൊരുക്കുന്നു.

മികച്ച ക്യാമറ

ഗാലക്സി എ52, ഗാലക്സി എ72 എന്നിവയിൽ മികച്ച ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനായി ക്യാമറാ ഇന്നൊവേഷനുകൾ കൊണ്ടുവന്നിട്ടുണ്ട്. വൈവിധ്യമാർന്നതും തെളിച്ചമുള്ളതുമായ ഫോട്ടോകളും വീഡിയോകളും വളരെ എളുപ്പത്തിൽ പകർത്താനായാണ് 64എംപി ഹൈ-റെസല്യൂഷൻ ക്വാഡ് ക്യാമറ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4കെ വീഡിയോ സ്നാപ്പിലൂടെ 4കെ വീഡിയോകളിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ 8എംപി ഹൈ റെസല്യൂഷൻ ഇമേജുകളാക്കി മാറ്റാം. സീൻ ഒപ്റ്റിമൈസർ, എഐ ഉപയോഗിച്ച് ഭക്ഷണം, ലാൻഡ്സ്കേപ്പ്, വളർത്തുമൃഗങ്ങൾ തുടങ്ങി 30 വിഭാഗങ്ങൾക്ക് വേണ്ട ഒപ്റ്റിമൽ സെറ്റിംഗ്സ് സ്വയമേവ പ്രാവർത്തികമാക്കുന്നു. OIS അല്ലെങ്കിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ചിത്രങ്ങളും വീഡിയോകളും ഷാർപ്പും സ്റ്റെഡിയുമാണെന്ന് ഉറപ്പാക്കുന്നു. വെളിച്ചമില്ല എന്ന കാരണത്താൽ ഇനി പ്രധാനപ്പെട്ട നിമിഷങ്ങൾ നഷ്ടമാകില്ല. നൈറ്റ് മോഡ് ഉപയോഗിക്കുന്നത് മൾട്ടി ഫ്രെയിം പ്രോസസിംഗാണ് എന്നതിനാൽ ഇരുട്ടത്തു പോലും തെളിച്ചമുള്ള ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും. എആർ ഇമോജി, മൈ ഫിൽറ്റർ പോലുള്ളവയിലൂടെ ഉള്ളടക്കത്തിന് തനിമ നൽകുന്നു. ഗാലക്സി എ72 ക്യാമറാ സിസ്റ്റത്തിൽ ടെലി ഫോട്ടോ ലെൻസുണ്ട്, ഇത് 3 ഇരട്ടി ഒപ്റ്റിക്കൽ സൂമിംഗ് സാധ്യമാക്കുന്നു. ഗാലക്സി എ52, ഗാലക്സി എ32 എന്നിവയിൽ ഹൈ റെസല്യൂഷൻ സെൽഫികൾക്കായി 32 എംപി ഫ്രണ്ട് ക്യാമറയുണ്ട്.

മികച്ച പെർഫോമൻസ്

കാര്യക്ഷമമായ എഐ ബാറ്ററി മാനേജ്മെന്‍റിലൂടെ ഗാലക്സി എ52, ഗാലക്സി എ72 എന്നിവയ്ക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി ലഭിക്കുന്നു. എ52-ലുള്ളത് 4,500mAh-ഉം A72-ലുള്ളത് 5,000mAh ബാറ്ററി കപ്പാസിറ്റിയുമാണ്. ഇതിനൊപ്പമുള്ള അഡാപ്റ്റീവ് പവർ സേവിംഗ് ബാറ്ററി ഉപഭോഗ പാറ്റേണുകൾ തിരിച്ചറിഞ്ഞ് ബാറ്ററി ഉപയോഗം കൂടുതൽ ഒപ്റ്റിമൈസ് ചെയ്യുന്നു. ഇതിന് ഊർജ്ജം നൽകുന്നത് 2.2 GHz ഒക്റ്റാ കോർ ക്വാൽക്കം സ്നാപ്ഡ്രാഗൺ 720G 8nm പ്രോസസറാണ്. അത്യാധുനിക ഗെയ്മിംഗ് പെർഫോമൻസിനായി, ഇതിലൊരു ഗെയിം ബൂസ്റ്ററുണ്ട്. പുതുക്കിയ വൺ യുഐ 3.1 ഇന്‍റർഫെയ്സ് വേഗത കൂട്ടിയും ശ്രദ്ധതിരിക്കലുകൾ കുറച്ചും ഇന്‍റ്യൂട്ടീവ് അനുഭവങ്ങളും സ്ഥിരതയുള്ള പ്രതികരണങ്ങളും നൽകുന്നു. പുതിയ ഗാലക്സി എ സീരീസിൽ സാംസങിന്‍റെ ഡിഫൻസ് ഗ്രേഡ് സെക്യൂരിറ്റി പ്ലാറ്റ്‌ഫോമായ സാംസങ് നോക്സ് ഉൾപ്പെടുത്തിയിരിക്കുന്നു. വ്യക്തിപരമായ വിവരങ്ങളും ഡാറ്റയും റിയൽ ടൈമിൽ പരിരക്ഷിക്കുന്നൊരു സംവിധാനമാണിത്. ഒപ്പം സമ്പർക്കരഹിത പേയ്മെന്‍റുകൾക്കായി സാംസങ് പേയുമുണ്ട്.

വിലയും ലഭ്യതയും

ഗാലക്സി എ72-വിന്‍റെ 8ജിബി+128ജിബി പതിപ്പിന് 34999 രൂപയും 8ജിബി+256ജിബി പതിപ്പിന് 37999 രൂപയുമാണ് വില. ഗാലക്സി എ52-വിന്‍റെ 6ജിബി+128ജിബി പതിപ്പിന് 26499 രൂപയും 8ജിബി+128ജിബി പതിപ്പിന് 27999 രൂപയുമാണ് വില.

ഇൻട്രൊഡക്റ്ററി ഓഫറായി ഗാലക്സി എ72 വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഇഎംഐ ട്രാൻസാക്ഷനുകൾക്കും 3000 രൂപ വരെ ക്യാഷ്ബാക്കും ഗാലക്സി എ52 വാങ്ങുന്നവർക്ക് 2000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നു. സെസ്റ്റ് മണിയിലൂടെ നടത്തുന്ന ഇഎംഐ ട്രാൻസാക്ഷനുകൾക്ക് ഗാലക്സി എ72-വിന് 2000 രൂപ വരെയും ഗാലക്സി എ52-വിന് 1500 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കുന്നു. എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നും NBFC-കളിൽ നിന്നും നോ കോസ്റ്റ് ഇഎംഐ, സീറോ ഡൌൺപേയ്മെന്‍റ്, സീറോ പ്രോസസിംഗ് ചാർജുകൾ എന്നീ ഓഫറുകൾ ലഭിക്കും.

Related Topics

Share this story