Times Kerala

ചാമ്പ്യന്‍സ് ലീഗിൽ പുതിയ റെക്കോർഡ് നേട്ടവുമായി പിഎസ് ജി സൂപ്പർതാരം എംബാപ്പെ

 
ചാമ്പ്യന്‍സ് ലീഗിൽ പുതിയ റെക്കോർഡ് നേട്ടവുമായി പിഎസ് ജി സൂപ്പർതാരം എംബാപ്പെ

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിൽ ബയേണ്‍ മ്യൂണിക്കിനെതിരായ ആദ്യ പാദത്തിലെ പിഎസ്ജി യുടെ വിജയത്തിന് പിന്നാലെ പി.എസ്.ജി സൂപ്പർതാരം കിലിയാൻ എംബാപ്പെയെ തേടി പുതിയൊരു റെക്കോർഡ് കൂടി. ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണിൽ ക്വാര്‍ട്ടറിലും പ്രീ ക്വാര്‍ട്ടറിലുമായി ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് എംബാപ്പെ സ്വന്തമാക്കിയത്. ബയേണിനെതിരായ മത്സരത്തിൽ എംബാപ്പെയുടെ രണ്ടു ഗോൾനേട്ടത്തിനു പിന്നാലെയാണ് താരത്തെ തേടി റെക്കോർഡ് എത്തിയത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പിഎസ്ജി ജയിച്ചു. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ അഞ്ചു ഗോളുകളാണ് എംബാപ്പെ നേടിയത്. പ്രീ ക്വാര്‍ട്ടറിൽ ബാഴ്‌സലോണയ്ക്കെതിരെ മൂന്നും ക്വാര്‍ട്ടറിൽ ബയേണിനെതിരെ രണ്ടുമാണ് എംബാപ്പെയുടെ ഗോൾനേട്ടം.

Related Topics

Share this story