Times Kerala

കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പുതിയ ഘട്ട മിലിട്ടറി ചർച്ചക്ക് നാളെ തുടക്കം

 
കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പുതിയ ഘട്ട മിലിട്ടറി ചർച്ചക്ക് നാളെ തുടക്കം

ന്യൂഡൽഹി: ഇന്ത്യ-ചൈനീസ് സേനയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പുതിയ ഘട്ട മിലിട്ടറി ചർച്ച നാളെ ആരംഭിക്കും. ഡെപ്സാങ് സമതലങ്ങളിൽ നടക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനൊപ്പം ഗോഗ്രയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷം മെയ് 5 ന് പാങ്കോങ് തടാക പ്രദേശങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നതായും ഇതേ തുടർന്നുള്ള സൈനിക നയതന്ത്ര ചർച്ചയുടെ ഫലമായി ഫെബ്രുവരിയിൽ പാങ്കോങ്ക് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് ഇരു സൈന്യങ്ങളും പിന്മാറിയത്.

Related Topics

Share this story