Times Kerala

ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ പക; ഒരാൾ കസ്റ്റഡിയിൽ; 11 പേര്‍ക്ക് പങ്കെന്നും കമ്മീഷണർ

 
ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ പക; ഒരാൾ കസ്റ്റഡിയിൽ; 11 പേര്‍ക്ക് പങ്കെന്നും കമ്മീഷണർ

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇനിയും പതിനൊന്നിലധികം പ്രതികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സിപിഎം പ്രവര്‍ത്തകനാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.കൊലയ്ക്ക് പിന്നിൽ ആസൂത്രണമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം കൃത്യമായി പരിശോധിക്കും. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

Related Topics

Share this story