Times Kerala

ഡി.എം.കെ നേതാവ് ഉദയാനിധി സ്റ്റാലിന്‍റെ പ്രസ്‌താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

 
ഡി.എം.കെ നേതാവ് ഉദയാനിധി സ്റ്റാലിന്‍റെ പ്രസ്‌താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചെന്നൈ: ഡി.എം.കെ നേതാവും നടനുമായ ഉദയാനിധി സ്റ്റാലിന്‍റെ പ്രസ്‌താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. അരുൺ ജെയ്‌റ്റ്‌ലിയുടെയും സുഷമ സ്വരാജിന്‍റെയും മരണം സംബന്ധിച്ച പ്രസ്‌താവനക്കെതിരെയാണ് നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദവും പീഡനവും സഹിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് ഇരു നേതാക്കളും മരണപ്പെട്ടതെന്നായിരുന്നു സ്റ്റാലിന്‍റെ പ്രസ്‌താവന. ഇന്ന് വൈകിട്ട് 5 മണിക്കകം മറുപടി നൽകണമെന്ന് ഇസി ആവശ്യപ്പെട്ടു.

Related Topics

Share this story