Times Kerala

വിവാഹത്തിന് വിസമ്മതിച്ച യുവതിയുടെ 9 കാരിയായ മകളെ തട്ടികൊണ്ടുപോയ യുവാവ് അറസ്റ്റില്‍

 
വിവാഹത്തിന് വിസമ്മതിച്ച യുവതിയുടെ 9 കാരിയായ മകളെ തട്ടികൊണ്ടുപോയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവാഹത്തിന് യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഒമ്പത് വയസുകാരിയായ മകളെ തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കമേലഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം നടന്നത്.

നാലുമക്കളുടെ അമ്മയായ യുവതിയുമായി കമലേഷ് അടുത്ത സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ വിവാഹ വാഗ്ദാനം യുവതി നിരസിച്ചു. ഇതോടെ യുവതിയുടെ മക്കളിലൊരാളെ തട്ടികൊണ്ടുപോകാന്‍ കമലേഷ് തീരുമാനിക്കുകയായിരുന്നു.

പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ തന്റെ മകള്‍ തിരികെയെത്തിയില്ലെന്ന് കാണിച്ച് യുവതി തിങ്കളാഴ്ച ഡല്‍ഹി രോഹിണി ജില്ലയിലെ വിജയ് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.  പെണ്‍കുട്ടിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് പെണ്‍കുട്ടിയെ ഒരു യുവാവിനോടൊപ്പം കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ യുവതിയെ പോലീസ് കാണിച്ചു. കമലേഷാണ് മകള്‍ക്കൊപ്പമുള്ളതെന്ന് യുവതി തിരിച്ചറിഞ്ഞു.

പോലീസ് കമലേഷ് അറസ്റ്റ് ചെയ്ത് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി യുവതിയെ സമ്മര്‍ദ്ദത്തിലാക്കി വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് കമലേഷ് പോലീസിനോട് പറഞ്ഞു.

Related Topics

Share this story