Times Kerala

ഇരട്ട വോട്ട് ആരോപിച്ച് തൊഴിലാളികളെ ആക്രമിച്ചു; ബിജെപി നേതാവിനെതിരെ കേസ്

 
ഇരട്ട വോട്ട് ആരോപിച്ച് തൊഴിലാളികളെ ആക്രമിച്ചു; ബിജെപി നേതാവിനെതിരെ കേസ്

നെടുങ്കണ്ടം: ഇരട്ട വോട്ട് ആരോപിച്ചു വാഹനം തടഞ്ഞു നിർത്തി തമിഴ്തോട്ടം തൊഴിലാളികളെ ആക്രച്ച സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് നെടുങ്കണ്ടം പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തൊഴിലാളികൾ ഉടുമ്പൻചോലയിലെ വോട്ടർമാരാണെന്നും ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തൽ.

Related Topics

Share this story