Times Kerala

സ്കൂളുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

 
സ്കൂളുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. തൃശൂർ ചെമ്പുചിറ സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിൽ സംസാരിക്കവെയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. അക്കാദമികേതര മികവ് ലക്ഷ്യമിട്ടാണ് നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ സ്വിമ്മിങ് പൂൾ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആകെ 141 സ്വിമ്മിങ് പൂളുകളാണ് നിർമ്മിക്കുക.  മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

Related Topics

Share this story