വീട്ടിലേയ്ക്ക് സുഹൃത്തിനെ ക്ഷണിച്ചുവരുത്തി മദ്യപിക്കവേ, അപകടകരമായ റഷ്യൻ റൗലറ്റ് ഗെയിം കളിച്ച് സ്വന്തം തലയിലേയ്ക്ക് നിറയൊഴിച്ച് ജീവനൊടുക്കി 20 കാരനായ നിയമ വിദ്യാർത്ഥി. ബ്രസീലിലെ ജനാബയിലുള്ള വീട്ടിൽ വച്ച്, കേഡ്സ് ഇമ്മാനുവൽ പിമെന്റ സാന്റോസ് നോർട്ടെ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. റിവോൾവറിൽ ഒരു ബുള്ളറ്റ് മാത്രം നിറച്ച് സ്വന്തം തലയോട് തോക്ക് ചേർത്തുവച്ച് കാഞ്ചിവലിച്ച് മരണത്തിൽ നിന്നും രക്ഷപ്പെടുന്നതാണ് ഈ ഗെയിം. നേരത്തെ കരുതിയിരുന്ന .38 കാലിബർ റിവോൾവറാണ് ഇതിനായി ഉപയോഗിച്ചത്. നോർട്ടയുടെ മരണത്തിന് മുൻപ് സുഹൃത്തും രണ്ടു തവണ ഈ ഗെയിം കളിച്ചിരുന്നു. ഇവർ ഇത്തരത്തിൽ ഇതിനു മുൻപും കളിച്ചിട്ടുണ്ടെന്നാണ് 6 വർഷത്തോളമായി പരിചയമുള്ള പേരുവെളിപ്പെടുത്താത്ത സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സ്വയം നിറയൊഴിച്ച് മരണപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച പോലീസ് ഈ കേസിൽ ഒരന്വേഷണം തുടങ്ങുമോയെന്നത് വ്യക്തമല്ല.
കളി കാര്യമായാൽ !! അപകടകരമായ റഷ്യൻ റൗലറ്റ് ഗെയിം കളിച്ച് സ്വയം ജീവനൊടുക്കി 20 കാരനായ നിയമ വിദ്യാർത്ഥി
You might also like