Times Kerala

പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ

 
പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ

പുതുച്ചേരി: പുതുച്ചേരിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പുതുച്ചേരിക്ക് പുറമെ കാരൈക്കൽ, മാഹി, യാനം എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്. 30 നിയോജക മണ്ഡലങ്ങളിലായി 10,04,507 വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 324 സ്ഥാനാർഥികളാണ് ജനവിധി തേടുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു വനിതാ പോളിങ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ തുടർന്ന് സി‌എ‌പി‌എഫ് കനത്ത സുരക്ഷയാണ് കേന്ദ്രഭരണ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Topics

Share this story