Times Kerala

യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്; ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇന്ന് റയൽ മാഡ്രിഡ് – ലിവർപൂൾ പോരാട്ടം

 
യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്; ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇന്ന് റയൽ മാഡ്രിഡ് – ലിവർപൂൾ പോരാട്ടം

മാഡ്രിഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീഗിന്റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇന്ന് കരുത്തന്മാരായ റയൽ മാഡ്രിഡ് – ലിവർപൂൾ പോരാട്ടം. സ്വന്തം തട്ടകത്തിൽ വെച്ചാണ് ആദ്യപാദ മത്സരത്തിൽ റയൽ ലിവർപൂളിനെ നേരിടുന്നത്. തുല്യശക്തികളായ ഇരുടീമും പരസ്പരം ഏറ്റുമുട്ടുമ്പോൾ ഇന്നത്തെ മത്സരം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. 13 തവണയാണ് റയൽ ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടുള്ളത്. ലിവർപൂൾ ആറു തവണയും. പരിക്കേറ്റതിനാൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ അഭാവത്തിലാണ് റയൽ ഇന്നിറങ്ങുന്നത്. ഗ്രൂപ്പ് മത്സരത്തിൽ ആറിൽ മൂന്നു കളി ജയിച്ച് റയൽ നോ​ക്കൗ​ട്ടി​ലെ​ത്തി​യ​പ്പോൾ നാല് ജയവുമായാണ് ലിവർപൂൾ എത്തിയത്.

Related Topics

Share this story