Times Kerala

കെവിനെ തട്ടിക്കൊണ്ടുപോയത് മേലുദ്യോഗസ്ഥർക്ക് അറിയാമായിരുന്നു; മുൻ എസ് ഐയുടെ മൊഴി

 
കെവിനെ തട്ടിക്കൊണ്ടുപോയത് മേലുദ്യോഗസ്ഥർക്ക് അറിയാമായിരുന്നു; മുൻ എസ് ഐയുടെ മൊഴി

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയത് മേലുദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്ന് ഗാന്ധി നഗർ മുൻ എസ്ഐ എം എസ് ഷിബുവിന്റെ മൊഴി. സംഭവ ദിവസം രാവിലെ താൻ വിവരം അറിയിക്കും മുൻപെ തന്നെ ഡിവൈഎസ്പി വിവരം അറിഞ്ഞിരുന്നു. പത്തു മണിയോടെ വിവരം അന്നത്തെ എസ് പിയെയും അറിയിച്ചു. സംഭവ ദിവസം ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഡ്യൂട്ടി ഉണ്ടായിരുന്നതായും അന്വേഷണത്തിന് മൂന്ന് മണിക്കൂർ മാത്രമാണ് ലഭിച്ചതെന്നും ഷിബുവിന്റെ മൊഴിയിലുണ്ട്.

Related Topics

Share this story