Times Kerala

ജീവിതത്തിലാദ്യമായി ട്രെയിന്‍ കണ്ട കുട്ടിയുടെ കൗതുകം നിറഞ്ഞ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു

 
ജീവിതത്തിലാദ്യമായി ട്രെയിന്‍ കണ്ട കുട്ടിയുടെ കൗതുകം നിറഞ്ഞ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ  വൈറലാകുന്നു

ന്യൂഡല്‍ഹി: ആദ്യമായി ട്രെയിന്‍ കാണുന്ന കുട്ടിയുടെ അമ്പരപ്പും അദ്ഭുതവും സന്തോഷവും അടങ്ങിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടി അകലെ നിന്ന് വരുന്ന ട്രെയിന്‍ അദ്ഭുതത്തോടെ നോക്കുകയും ട്രെയിന്‍ അടുത്ത് വന്നു നില്‍ക്കുമ്പോള്‍ കുട്ടി പ്ലാറ്റ്ഫോമിന്റെ ഒരു വശത്തേക്ക് ഒതുങ്ങി നിന്ന് കൗതുകത്തോടെ  നോക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. അവസാനം സന്തോഷത്തോടെ കുട്ടി ട്രെയിനിലേക്ക് കയറുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ബ്രയാന്റോമെലെ എന്നയാളുടെ ട്വിറ്ററിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Related Topics

Share this story