Times Kerala

ആദിവാസി വനിതാ ഡോക്ടർ പായൽ തഡ്‌വി നേരിട്ടത് ക്രൂരമായ ജാതിപീഡനം

 
ആദിവാസി വനിതാ ഡോക്ടർ പായൽ തഡ്‌വി നേരിട്ടത് ക്രൂരമായ ജാതിപീഡനം

മുംബൈ:  നായർ സർക്കാർ ആശുപത്രിയിൽ ജീവനൊടുക്കിയ പിജി വിദ്യാർഥിയായ ആദിവാസി വനിതാ ഡോക്ടർ പായൽ തഡ്‌വി ഹോസ്റ്റലിൽ ക്രൂരമായ ജാതി പീഡനത്തിന് ഇരയായിരുന്നതായി ആശുപത്രിയിലെ റാഗിങ് പ്രതിരോധ സമിതി കണ്ടെത്തി. ആശുപത്രിയിലെയും ഹോസ്റ്റലിലെയും ഒട്ടേറെ ആളുകളുമായും സഹപാഠികളുമായും സംസാരിച്ചെന്നും ആരോപണ വിധേയരായ മൂന്നു വനിതാ സീനിയർ ഡോക്ടർമാരിൽ നിന്ന് ക്രൂരമായ ജാതിപീഡനത്തിന് ഡോ. പായൽ ഇരയായിട്ടുണ്ടെന്നാണു കണ്ടെത്തലെന്നും സമിതിയിലെ മുതിർന്ന അംഗം വെളിപ്പെടുത്തി.

നായർ മെഡിക്കൽ കോളജിലെ അധികാരികൾ, റസിഡന്റ് ഡോക്ടർമാരുടെ പ്രതിനിധികൾ, സന്നധ സംഘടനാ പ്രവർത്തകർ എന്നിവരടങ്ങുന്നതാണു സമിതി. അന്വേഷണ റിപ്പോർട്ട് സർക്കാരിനു കൈമാറിയിട്ടുണ്ട്.

Related Topics

Share this story