Times Kerala

സംഗീത നിശയിൽ സുരക്ഷാ ജീവനക്കാരനോടു ക്ഷോഭിച്ച് ഇളയരാജ

 
സംഗീത നിശയിൽ സുരക്ഷാ ജീവനക്കാരനോടു ക്ഷോഭിച്ച് ഇളയരാജ

ചെന്നൈ:  തന്റെ 76–ാം പിറന്നാളിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച സംഗീത നിശയിൽ സുരക്ഷാ ജീവനക്കാരനോടു ക്ഷോഭിച്ച് ഇളയരാജ. സംഗീത പരിപാടി നടക്കുന്നതിനിടെ അനുവാദമില്ലാതെ സുരക്ഷാ ജീവനക്കാരൻ സ്റ്റേജിലേക്കു കയറിയതാണ് ഇളയരാജയെ ചൊടിപ്പിച്ചത്. പുറത്തു നിന്നുള്ളയാൾ സ്റ്റേജിലേക്കു കയറുന്നതു കണ്ട ഇളയരാജ എന്തിനാണു പരിപാടി നടക്കുമ്പോൾ സ്റ്റേജിലേക്കു കയറുന്നതെന്നു മൈക്കിലൂടെ ചോദിച്ചു.

ഇളയരാജയുടെ മുഖഭാവം മാറിയതോടെ വിളറിയ സുരക്ഷാ ജീവനക്കാരൻ വാദ്യ കലാകാരൻമാർക്കും വെള്ളം എത്തിക്കാനാണു കയറിയതെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു ചെവിക്കൊണ്ടില്ല. ആദ്യമായല്ല സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നത്. വിശപ്പും ദാഹവും അടക്കി ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 5 മണിക്കൂറിൽ ഏറെയായി ഞാൻ വേദിയിൽ ഉണ്ട്. ആളുകൾ പണം കൊടുത്താണു പരിപാടിക്ക് എത്തുന്നതെന്നും, ഓർക്കസ്ട്ര തടസപ്പെട്ടാൽ താനാണ് കാണികളോട് ഉത്തരം പറയേണ്ടതെന്നും, അവർ തന്നോടാവും ദേഷ്യം കാണിക്കുകയെന്നും ഇളയരാജ പറഞ്ഞു. തുടർന്നു പരസ്യമായി ക്ഷമാപണം നടത്തിയ ഉദ്യോഗസ്ഥൻ ഇളയരാജയുടെ കാൽതൊട്ടുവണങ്ങി വേദിവിട്ടിറങ്ങി.

Related Topics

Share this story