Times Kerala

മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളിയാണ് ;എം. എ ബേബി

 
മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളിയാണ് ;എം. എ ബേബി

തിരുവനന്തപുരം :  ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച്  എം. എ ബേബി. ക്യാപ്റ്റൻ എന്നത് മുഖ്യമന്ത്രിക്ക്  ജനങ്ങൾ നൽകിയ പേരാണെന്ന് എം. എ ബേബി വ്യക്‌തമാക്കി .

മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളിയാണെന്നും അദ്ദേഹം അറിയിച്ചു .

മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായങ്ങൾ നേരത്തെ  ഉയർന്നിരുന്നു.

Related Topics

Share this story