Times Kerala

നിപ ; പുറത്തുവരുന്നത് ആശ്വാസകരമായ വാർത്തകളെന്ന് മുഖ്യമന്ത്രി

 
നിപ ; പുറത്തുവരുന്നത് ആശ്വാസകരമായ വാർത്തകളെന്ന് മുഖ്യമന്ത്രി

കൊച്ചി:  നിപയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകളെല്ലാം ആശ്വാസം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഐസൊലേഷൻ വാർഡിലുള്ളവർക്ക് വൈറസ് ബാധയില്ലെങ്കിലും ജാഗ്രത തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിപയുടെ ഉറവിടം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കൂടുതൽ ഗവേഷണം നടത്തും . രോഗ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു . കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, നിപ ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.

Related Topics

Share this story