Times Kerala

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 355 സ്ഥാനാർഥികള്‍ ക്രിമിനൽ കേസിൽ കുറ്റാരോപിതർ

 
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 355 സ്ഥാനാർഥികള്‍ ക്രിമിനൽ കേസിൽ കുറ്റാരോപിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 355 സ്ഥാനാർഥികള്‍ മുപ്പത്തിയെട്ട് ശതമാനം ക്രിമിനൽ കേസുകളില്‍ കുറ്റാരോപിതര്‍. ഏറ്റവും കൂടുതൽ കേസുകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയാണ്. തൃപ്പൂണിത്തുറ സ്ഥാനാർഥി കെ.എസ് രാധാകൃഷ്‌ണൻ 211 കേസുകളാണ് ഉള്ളത്. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷനും കേരള ഇലക്ഷൻ വാച്ചും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കോണ്‍ഗ്രസിന്‍റെ എഴുപത്തിയേഴും , സിപിഐയുടെ ഇരുപത്തിമൂന്നും, ബിജെപിയുടെ എഴുപത്തിയാർ സ്ഥാനാർഥികളും തങ്ങൾക്കെതിരെയുള്ള കേസുകളെക്കുറിച്ച് സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ 957 സ്ഥാനാർഥികളിൽ 928 പേർ സമർപ്പിച്ച സത്യവാങ്മൂലമാണ് പഠനത്തിനായി പരിഗണിച്ചത്.

Related Topics

Share this story