Times Kerala

എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ നീക്കി ജോ ബൈഡൻ; തീരുമാനം ഗണം ചെയ്യുന്നത് ഇന്ത്യാക്കാർ അടക്കമുള്ള ഐ.ടി. പ്രൊഫഷണലുകൾക്ക്

 
എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ നീക്കി ജോ ബൈഡൻ; തീരുമാനം ഗണം ചെയ്യുന്നത് ഇന്ത്യാക്കാർ അടക്കമുള്ള ഐ.ടി. പ്രൊഫഷണലുകൾക്ക്

വാഷിങ്ടൺ: യു.എസിൽ എച്ച് 1 ബി ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ നീക്കി പ്രസിഡൻറ് ജോ ബൈഡൻ . യു.എസ്. കമ്പനികൾക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്നതാണ് എച്ച്-1 ബി വിസ. കഴിഞ്ഞവർഷം ജൂണിലാണ് എച്ച്-1 ബി വിസ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവ് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയത്.എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എൽ 1, ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും ബൈഡൻ ഭരണകൂടം മാറ്റി. പതിനായിരക്കണക്കിന് ഇന്ത്യൻ ഐ.ടി. പ്രൊഫഷണലുകൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം.

Related Topics

Share this story