Times Kerala

മകന് പിന്നാലെ മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം

 
മകന് പിന്നാലെ മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം

പാലക്കാട്:  സ്കൂൾ തുറക്കുന്ന ദിവസം തന്നെ തന്റെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച്‌ വി ടി ബല്‍റാം എംഎല്‍എ.  സ്വന്തം മണ്ഡലത്തിലെ അരീക്കാട് എൽപി സ്കൂളിലാണ് ബൽറാം മകൾ അവന്തികയെ ചേർത്തത്.

‘പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി! അരിക്കാട് ഗവ.എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന അവന്തിക അതേ സ്‌കൂളില്‍ മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അദ്വൈത് മാനവിനോടൊപ്പം’- എന്ന അടിക്കുറിപ്പിനൊപ്പം സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങിനില്‍ക്കുന്ന മക്കൾക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവെച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്.പൊതുവിദ്യാലയം നന്മയാണ് എന്ന സന്ദേശത്തോടെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രണ്ട് വര്‍ഷം മുമ്പ് മകന്‍ അദ്വൈതിന്‍റെ സ്കൂള്‍ പ്രവേശന വിവരം ബല്‍റാം പങ്കുവെച്ചത്.

Related Topics

Share this story