Times Kerala

ആരോഗ്യത്തിനും സൗന്ദര്യത്തിനും വെണ്ണപ്പഴം.!

 
ആരോഗ്യത്തിനും സൗന്ദര്യത്തിനും വെണ്ണപ്പഴം.!

ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ആവകാഡോ എന്ന വെണ്ണപ്പഴം നമുക്ക് തരുന്നത്. അതുകൊണ്ടു തന്നെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പഴമാണ് ആവകാഡോ. ആവകാഡോ കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം.. ഭക്ഷണകാര്യത്തിലും സൗന്ദര്യസംരക്ഷണത്തിലും, ചര്‍മ്മ സംരക്ഷണത്തിലും ആവകാഡോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ആവകാഡോ കഴിക്കുന്നതിനാല്‍ നിരവധി ഗുണങ്ങളാണ് നമുക്കുള്ളത്. ഓക്‌സിജന്‍ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത ഇപ്പോള്‍ ആവകാഡോ സീസണ്‍ ആയതിനാലും എളുപ്പത്തില്‍ നമുക്ക് ഇത് ലഭ്യമാവും എന്നതും ഒരു വലിയ കാര്യമാണല്ലോ. ഏതൊക്കെ തരത്തിലാണ് ആവകാഡോ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതെന്ന് നോക്കാം.ഒമേഗ 3 ഫാറ്റി ആസിഡിന്റെ പ്രവര്‍ത്തനവും വിറ്റാമിന്‍ ഇയുടെ പ്രവര്‍ത്തനവും കാരണം എപ്പോഴും ഉന്‍മേഷത്തോടെ ഇരിക്കാന്‍ ആവകാഡോ കഴിക്കുന്നതിലൂടെ കഴിയുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ആവകാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു. എന്തായാലും ആവകാഡോ ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ആവകാഡോയുടെ ഉപയോഗം ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു. കൊഴുപ്പ് കൂടുതലാണെന്നു പറഞ്ഞ് നമ്മള്‍ മാറ്റി നിര്‍ത്തുന്ന ഇത്തരം പഴങ്ങള്‍ക്ക് നിരവധി കഴിവുകളാണ് ഇപ്പോഴുള്ളത് എന്നു നിങ്ങള്‍ക്ക് മനസ്സിലായില്ലേ.

Related Topics

Share this story