Times Kerala

രണ്ടാംഘട്ട വോട്ടെടുപ്പ്: ബംഗാളിലും അസമിലും കനത്ത പോളിംഗ്; പരക്കെ അക്രമം

 
രണ്ടാംഘട്ട വോട്ടെടുപ്പ്: ബംഗാളിലും അസമിലും കനത്ത പോളിംഗ്; പരക്കെ അക്രമം

കൊൽക്കത്ത: പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ബംഗാളില്‍ പോളിംഗ് 80.43 ശതമാനം പോളിംഗാണു രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. അതേസമയം, അസമില്‍ 73.03 ശതമാനമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളില്‍ 30 നിയോജകമണ്ഡലങ്ങളിലും ആസാമില്‍ 39 നിയോജക മണ്ഡലങ്ങളിലുമാണ് ഇന്ന് ജനം വിധിയെഴുതിയത്. ബംഗാളില്‍ കറ്റാല്‍പൂര്‍ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് 87.21 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറെ ശ്രദ്ധാകേന്ദ്രമായ നന്ദിഗ്രാമില്‍ 80.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

അതേസമയം, പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ വിവിധ പോളിംങ് ബൂത്തുകളില്‍ നിന്നും അക്രമസംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ സിആര്‍പിഎഫ് അനുവദിക്കുന്നില്ലെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ പരാതി ഉന്നയിക്കുകയും ചെയ്തിയിരുന്നു.ഇതേത്തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Related Topics

Share this story