Times Kerala

ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിയെ തകർത്ത് നോർത്ത് മാസിഡോണിയ

 
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിയെ തകർത്ത് നോർത്ത് മാസിഡോണിയ

ലോകകപ്പ് യോഗ്യത മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി. നോർത്ത് മാസിഡോണിയയാണ് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ജർമനിയെ പരാജയപ്പെടുത്തിയത്. ലോകകപ്പിന്റെ യോഗ്യത മത്സരത്തിൽ കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ജർമ്മനി പരാജയപ്പെടുന്നത്. അതും ചെറിയ ടീമായ നോർത്ത് മാസിഡോണിയയോടെന്നതു ഞെട്ടിക്കുന്ന കാര്യമാണ്. മാസിഡോണിയയ്ക്കായി ഗോരന്‍ പാണ്‍ഡേവ്, എല്‍ജിഫ് എല്‍മാസ് എന്നിവർ വല കിലുക്കിയപ്പോൾ ജർമനിയുടെ ആശ്വാസഗോൾ നേടിയത് ഗുണ്ടോഗനാണ്.

Related Topics

Share this story