Times Kerala

മധ്യപ്രദേശിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 12 വയസുകാരന് ദാരുണാന്ത്യം

 
മധ്യപ്രദേശിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 12 വയസുകാരന് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാര്‍ ജില്ലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 12 വയസുകാരന് ദാരുണാന്ത്യം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കവെ മൊബൈല്‍ ഉപയോഗിച്ചപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൊബൈല്‍ ഫോണിന്‍റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച്‌ ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലാണ്. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Related Topics

Share this story