Times Kerala

റഷ്യയുടെ “സ്പുട്നിക് വി” വാക്‌സിനെ സ്വാഗതം ചെയ്ത് ജർമനിയും ഫ്രാൻസും; തീരുമാനം ആസ്ട്രസേനിക്ക വാക്സിൻ ജർമ്മനി നിരോധിച്ചതിനെത്തുടർന്ന്

 
റഷ്യയുടെ “സ്പുട്നിക് വി” വാക്‌സിനെ സ്വാഗതം ചെയ്ത് ജർമനിയും ഫ്രാൻസും; തീരുമാനം ആസ്ട്രസേനിക്ക വാക്സിൻ ജർമ്മനി നിരോധിച്ചതിനെത്തുടർന്ന്

31 പേർക്ക് രക്തം കട്ടപിടിക്കുകയും 9 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജർമനി 60 വയസ്സിൽ താഴെയുള്ളവർക്ക് ആസ്ട്രസേനിക്ക വാക്സിൻ ഈ കഴിഞ്ഞ ദിവസമാണ് നിരോധിച്ചത്. 55 വയസ്സിന് മുകളിലുള്ളവർക്ക് ഫ്രാൻസും ഈ വാക്സിൻ അത്ര പ്രോത്സാഹിപ്പിക്കുന്നില്ല. ഇപ്പോൾ ഫ്രാൻസിന്റെ പ്രസിഡന്റ് മാക്രോണും ജർമനിയുടെ ചാൻസലർ എയ്ഞ്ചലാ മെർക്കലും ചേർന്ന് റഷ്യയുടെ കോവിഡ് വാക്സിനായ “സ്പുട്നിക് വി”, യൂറോപ്യൻ യൂണിയനുള്ളിൽ നിർമ്മിക്കുന്നതിനെക്കുറിച്ച് റഷ്യൻ ഗവൺമെന്റുമായി ചർച്ച നടത്തിയിരിക്കുകയാണ്. എന്നാൽ യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളായ ഇറ്റലി, ഗ്രീസ്, ബെൽജിയം, നെതർലാന്റ്സ്, സ്വീഡൻ, പോർച്ചുഗൽ തുടങ്ങിയവ ആസ്ട്രസേനിക്ക വാക്സിൻ ഉപയോഗിച്ചുവരുന്നുണ്ട്.

Related Topics

Share this story