Times Kerala

ബാറ്റിങ്ങിൽ ഇന്ത്യ കാണിച്ച മികവാണ് വിജയത്തിന് കാരണമെന്ന് ഫാഫ് ഡു പ്ലെസി

 
ബാറ്റിങ്ങിൽ ഇന്ത്യ കാണിച്ച മികവാണ് വിജയത്തിന് കാരണമെന്ന് ഫാഫ് ഡു പ്ലെസി

ലണ്ടൻ : ബാറ്റിങ്ങിന് പ്രയാസമുള്ള പിച്ചിൽ മികച്ച രീതിയിൽ ഇന്ത്യക്ക് ബാറ്റ് ചെയ്യാൻ സാധിച്ചതായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി പറഞ്ഞു. ഇന്ത്യയുടെ ബൗളിങ് മികച്ചതായിരുന്നു.ബുമ്രയുടെ ബൗളിങ് എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിന്റെ ആദ്യം പേസർ മാരും മധ്യത്തിൽ സ്പിന്നർമാരും നല്ല രീതിയിലാണ് ബൗൾ ചെയ്തത്. ഇത്ര ദുഷ്കരമായ പിച്ചിൽ സെഞ്ചുറി നേടുകയെന്നത് വളരെ വലിയ കാര്യമാണെന്നും ഡുപ്ലെസിസ് പറഞ്ഞു.

ഇന്നലത്തെ തോൽവിയോടെ ദക്ഷിണാഫ്രിക്ക കളിച്ച മൂന്ന് കളികളും തോറ്റു. സ്റ്റെയിൻ ഇല്ലാത്തതും , പരിക്കുകളും ടീമിനെ തളർത്തുന്നുണ്ട്. ബാറ്സ്മാന്മാർക്ക് മികച്ച ഫോമിലേക്ക് എത്താൻ സാധിക്കാത്തതും ടീമിന്റെ പരാജയത്തിന് കാരണമാകുന്നു.

Related Topics

Share this story