Times Kerala

നെയ്‌മർ ഈ വർഷത്തെ കോപ്പ അമേരിക്ക മത്സരങ്ങൾ കളിക്കില്ല

 
നെയ്‌മർ ഈ വർഷത്തെ കോപ്പ അമേരിക്ക മത്സരങ്ങൾ കളിക്കില്ല

ഈ വർഷത്തെ കോപ്പ അമേരിക്ക മത്സരങ്ങളിൽ നെയ്‌മർ കളിക്കില്ല. ഇന്നലെ ഖത്തറിനെതിരെയുള്ള മത്സരത്തിൽ കാലിന്റെ ലിഗ്‌മെന്റിന് പറ്റിയ പരിക്കാണ് നെയ്‌മർ കോപ്പ മത്സരങ്ങളിൽ നിന്ന് മാറാൻ കാരണം. ഇന്നലെ പരിക്കേറ്റ നെയ്മറെ താങ്ങി ആണ് ഗ്രൗണ്ടിന്റെ വെളിയിലോട്ട് കൊണ്ടുപോയത്.

വാർത്ത അറിഞ്ഞതോടെ ബ്രസീൽ ആരാധകർ എല്ലാം നിരാശയിലാണ്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂര്ണമെന്റിയിൽ നെയ്‌മർ ഇല്ലാത്തത് ബ്രസീലിന് ഒരു തിരിച്ചടിയാകും. കഴിഞ്ഞ കുറച്ചു നാളുകളായി നെയ്മറിന് പരിക്കുകളാണ് . പരിക്കുകൾ മാറി ആണ് അദ്ദേഹം കോപ്പ അമേരിക്ക കളിക്കാൻ എത്തിയത്. എന്നാൽ പരിശീലന സമയത്തും നെയ്മറിന് പരിക്ക് പറ്റിയിരുന്നു.

Related Topics

Share this story