Times Kerala

നിഷ്-ലെ ബിഎഎസ്എല്‍പി കോഴ്സില്‍ എന്‍ആര്‍ഐ സീറ്റ് ഒഴിവ്

 
നിഷ്-ലെ ബിഎഎസ്എല്‍പി കോഴ്സില്‍ എന്‍ആര്‍ഐ സീറ്റ് ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെ നടത്തുന്ന ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബിഎഎസ്എല്‍പി) കോഴ്സില്‍ ഒരു എന്‍ആര്‍ഐ സീറ്റ് ഒഴിവുണ്ട്. നാലു വര്‍ഷത്തെ കോഴ്സിന്‍റെ 2020-21 അക്കാദമിക വര്‍ഷത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷഫോമും വിശദവിവരങ്ങളും www.nish.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. എല്‍ബിഎസ് സെന്‍ററില്‍നിന്നും ലഭ്യമായ റാങ്ക് അപേക്ഷഫോമില്‍ ചേര്‍ക്കണം. മാര്‍ച്ച് 30 രാവിലെ 10.30 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471-2944635.

Related Topics

Share this story