Times Kerala

കന്നുകാലികളുടെ ദേഹത്തു തട്ടി ട്രെയിനിന്റെ ബ്രേക് തകരാറിലായി; റെയിൽ ഗതാഗതം തടസ്സപ്പെട്ടു

 
കന്നുകാലികളുടെ ദേഹത്തു തട്ടി ട്രെയിനിന്റെ ബ്രേക് തകരാറിലായി; റെയിൽ ഗതാഗതം തടസ്സപ്പെട്ടു

ആലുവ:  കന്നുകാലികളുടെ ദേഹത്തു തട്ടി ട്രെയിനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനാൽ തിങ്കളാഴ്ച രാത്രി എറണാകുളത്തു നിന്നു വടക്കോട്ടുള്ള ട്രാക്കിൽ റെയിൽ ഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെട്ടു. ബ്രേക്ക് തകരാറിലായ ട്രെയിൻ കളമശേരിയിലേക്കു റിവേഴ്സ് ഓടിച്ച് എൻജിൻ മാറ്റിയാണ് സർവീസ് തുടർന്നത്.

ചൂർണിക്കര പഞ്ചായത്തിലെ മുട്ടം തൈക്കാവിനു സമീപം രാത്രി 10.15നാണ് സംഭവം. ഒരു പോത്തും ഗർഭിണികളായ 2 എരുമകളുമാണ് തിരുവനന്തപുരം–ചെന്നൈ സൂപ്പർ എക്സ്പ്രസ് തട്ടി ചത്തത്.  അപകടത്തിൽ പരുക്കേറ്റയുടൻ എരുമകൾ റെയിൽപാളത്തിൽ പ്രസവിച്ചു. കുഞ്ഞുങ്ങളും ട്രയിനിടിച്ചു ചത്തു.

Related Topics

Share this story