Times Kerala

നിപ്പ വൈറസ്: ഉറവിടം കണ്ടെത്താൻ ‘ടാസ്ക് ഫോഴ്സ്’ ഇറങ്ങുന്നു

 
നിപ്പ വൈറസ്: ഉറവിടം കണ്ടെത്താൻ ‘ടാസ്ക് ഫോഴ്സ്’ ഇറങ്ങുന്നു

തൃശൂർ:   നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ‘ടാസ്ക് ഫോഴ്സ്’ ഇറങ്ങുന്നു.  വവ്വാലിൽ നിന്നാണ് വൈറസിന്റെ വ്യാപനമെന്ന് ആവർത്തിക്കുമ്പോഴും ഇക്കാര്യത്തിൽ തുടർ പഠനങ്ങൾ നടന്നിരുന്നില്ല. വവ്വാലുകളെ നിരീക്ഷിച്ചും സ്രവങ്ങൾ പരിശോധിച്ചും ടാസ്ക് ഫോഴ്സ് പഠനം നടത്തും.

ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം എങ്ങനെ വേണമെന്നും വവ്വാലുകളെ നിരീക്ഷിച്ചു പഠന വിധേയമാക്കേണ്ടതെങ്ങനെയെന്നും സംബന്ധിച്ച് സർവകലാശാലയിലെ വിദഗ്ധർ കൃത്യമായ രൂപരേഖ തയാറാക്കി മൃഗസംരക്ഷണ വകുപ്പിനു കൈമാറിയിട്ടുണ്ട്.  പരിശോധന നടത്താനുള്ള ചുമതല മൃഗസംരക്ഷണ വകുപ്പിനു തന്നെയാകും.  വൈറസിന്റെ ഉറവിടം വവ്വാലുകൾ തന്നെയാണോ എന്നു പരിശോധിക്കുന്നതിനാകും ആദ്യ പരിഗണന. സ്രവങ്ങളുടെ സാംപിൾ ശേഖരണം എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് ആദ്യഘട്ട ചർച്ചകൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.  രോഗ വ്യാപനത്തിനു കാരണമായേക്കാവുന്ന പക്ഷി മൃഗാദികളെ നിരീക്ഷിക്കേണ്ടതും പഠന വിധേയമാക്കേണ്ടതും സംബന്ധിച്ച് വെറ്ററിനറി സർവകലാശാല അധികൃതർ വെറ്ററിനറി ഡോക്ടർമാർക്കു പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

Related Topics

Share this story