Times Kerala

നിഷ്-ല്‍ ബിഒടി, ബിഎഎസ്എല്‍പി കോഴ്സുകളില്‍ സീറ്റ് ഒഴിവ്

 
നിഷ്-ല്‍ ബിഒടി, ബിഎഎസ്എല്‍പി കോഴ്സുകളില്‍ സീറ്റ് ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരത്തോടു കൂടി നടത്തുന്ന ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി (ബിഒടി), ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബിഎഎസ്എല്‍പി) കോഴ്സുകളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്.

എല്‍ബിഎസ് സെന്‍റര്‍ വഴി പ്രസ്തുത പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ മാത്രം അപേക്ഷിക്കുക. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 28 വൈകുന്നേരം 5 മണിക്കു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും http://admissions.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Topics

Share this story