Times Kerala

കുട്ടിക്കാനം മരിയൻ കോളേജിൽ മാധ്യമ പഠനത്തിൽ വ്യത്യസ്തമായ PG പ്രോഗ്രാം

 
കുട്ടിക്കാനം മരിയൻ കോളേജിൽ മാധ്യമ പഠനത്തിൽ വ്യത്യസ്തമായ PG പ്രോഗ്രാം

മരിയൻ കോളേജിൽ ഓട്ടോണോമി പദവി ലഭിച്ചതിനു ശേഷം ആരംഭിച്ച പ്രോഗ്രാമാണ് എം.സി. എം. എസ്. അഥവാ എം. എ. ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് (MA in Communication and Media Studies). സാധാരണ മാധ്യമ പഠനങ്ങൾ അച്ചടി മാധ്യമങ്ങളിലോ വിഷ്വൽ മാധ്യമങ്ങളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ രണ്ടു മേഖലകൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്നതോടൊപ്പം
– സോജോ (സോളോ ജേർണലിസം),
– മോജോ (മൊബൈൽ ജേർണലിസം),
– ഡോക്യുമെന്ററി,
– ഷോട്ട് ഫിലിം,
– കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ,
– പൊളിറ്റിക്കൽ ആൻഡ് പാർലമെന്ററി റിപ്പോർട്ടിങ്
തുടങ്ങിയ ആധുനിക കോഴ്‌സുകളും ഈ പ്രോഗ്രാമിന്റെ ഭാഗമാണ്. ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി, എഡിറ്റിംഗ്, പേജ് ഡിസൈൻ , കൺടെന്റ് ക്രിയേഷൻ തുടങ്ങിയവ പ്രാക്ടിക്കൽ പേപ്പറുകളുടെ ഭാഗമാണ്.

നാല് സെമെസ്റ്ററുകളിലായി രണ്ടു വര്ഷം നീളുന്ന ഈ പ്രോഗ്രാമിൽ ചേരുവാൻ ഏതെങ്കിലും ഡിഗ്രിയിൽ അമ്പതു ശതമാനത്തിലധികം മാർക്കുള്ളവർക്ക് സാധിക്കുന്നതാണ്. പട്ടിക ജാതി, പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് പാസ്‌മാർക്ക് മാത്രം മതിയാകും.

വിശാലമായ ജോലി സാധ്യതകളാണ് ഈ പ്രോഗ്രാം മുമ്പോട്ടു വയ്ക്കുന്നത്. പത്രമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ന്യൂസ് റിപ്പോർട്ടിങ്, എഡിറ്റിംഗ്, പേജ് ഡിസൈൻ, ഫോട്ടോഗ്രാഫി തുടങ്ങിയ ജോലികളിൽ പ്രവേശിക്കാനാകും. ടെലിവിഷൻ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് പ്രോഗ്രാം പ്രൊഡ്യൂസർ, വിഡിയോഗ്രാഫർ , ന്യൂസ് റിപ്പോർട്ടർ, ന്യൂസ് റീഡർ, എഡിറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി നേടാനാവും. സിനിമ മേഖലയിൽ ജോലി തേടുന്നവർക്കും ഡയറക്ഷൻ, എഡിറ്റിംഗ്, സിനിമറ്റോഗ്രഫി, തിരക്കഥ തുടങ്ങിയ മേഖലകളിൽ ജോലി നേടുവാൻ ഈ പ്രോഗ്രാം വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നു. ഇവയെല്ലാം കൂടാതെ വെബ്സൈറ്റുകളിൽ കണ്ടെന്റ് റൈറ്റിംഗ് വിവിധ കമ്പനികളിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ എന്നിവ ആഗ്രഹിക്കുന്നവർക്കും ഈ പ്രോഗ്രാം ഉപകാരപ്രദമാണ്.

കേരള യൂണിവേഴ്സിറ്റി ജേർണലിസം ഡിപ്പാർട്മെന്റിന്റെ മുൻ മേധാവി പ്രൊഫ. എം. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് ഈ പ്രോഗ്രാമിനെ നയിക്കുന്നത്. രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എം.സി. എം. എസ്. നൂറു ശതമാനം ജോലി സാധ്യതകൾ തുറന്നു വയ്ക്കുന്നു. രണ്ടു തവണകളായി മൂന്നു മാസം നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ് മികച്ച പ്രവൃത്തി ജ്ഞാനം വിദ്യാർഥികൾക്കു നൽകുന്നു. ഈ പ്രോഗ്രാമിന് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്ക് കുട്ടിക്കാനം മരിയൻ കോളേജിന്റെ വെബ്സൈറ്റ് ആയ mariancollege.org വഴി ആപ്ലികേഷൻ അയക്കാം. കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ 9744681411, 9961344664, 7356404942 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Topics

Share this story