Times Kerala

കേരള കോണ്‍ഗ്രസില്‍ പിളർപ്പ് ഒഴിവാക്കാൻ ചർച്ചയ്ക്ക് തയാറെന്ന് ജോസഫ് വിഭാഗം

 
കേരള കോണ്‍ഗ്രസില്‍ പിളർപ്പ് ഒഴിവാക്കാൻ ചർച്ചയ്ക്ക് തയാറെന്ന് ജോസഫ് വിഭാഗം

കോട്ടയം : കേരള കോണ്‍ഗ്രസില്‍ പിളർപ്പ് ഒഴിവാക്കാൻ സമവായത്തിന് വഴിയൊരുങ്ങുന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷത്തേയും മുതിർന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. പാര്‍ട്ടി പിളര്‍ത്തരുതെന്നും പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും കോണ്‍ഗ്രസ് കര്‍ശന നിർദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് നീക്കം നടത്തുന്നത് .

തിങ്കളാഴ്ച നിയമസഭ വീണ്ടും ചേരാനിരിക്കെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ കാര്യത്തില്‍ പോലും ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പി.ജെ ജോസഫ് തയാറായില്ല. കാര്യങ്ങള്‍ പിളര്‍പ്പിലേക്കെത്തുമെന്ന് ഉറപ്പായതോടെയാണ് കോണ്‍ഗ്രസ് ഇടപെട്ടത്. കേരള കോണ്‍ഗ്രസിെല തര്‍ക്കത്തില്‍ ഉത്കണ്ഠയുണ്ടെന്നും മുന്നണിയെ ബാധിക്കുന്ന ഒരു തീരുമാനവും എടുക്കരുതെന്നും ഇരുകൂട്ടര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .വിട്ടുവീഴ്ചയ്ക്ക് തയാറാണന്നും എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പ്രധാനമാണെന്നുമായിരുന്നു മോന്‍സ് ജോസഫിന്റ പ്രതികരണം. പാര്‍ട്ടി നേതാക്കളുടെ കോലം കത്തിക്കുന്നത് നിര്‍ഭാഗ്യകരമാണന്നു മോന്‍സ് പറഞ്ഞു.

Related Topics

Share this story