Times Kerala

ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 487 പോയന്റ് നേട്ടത്തില്‍

 
ഓഹരി വിപണിയില്‍  സെന്‍സെക്‌സ് 487 പോയന്റ് നേട്ടത്തില്‍

മുംബൈ: സെന്‍സെക്‌സ് 487 പോയന്റ് നേട്ടത്തില്‍ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയര്‍ന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചു  .

ബിഎസ്‌ഇയിലെ 1036 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 222 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിക്കുന്നത് .

ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ബിപിസിഎല്‍, ഗെയില്‍, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയുടെ  ഓഹരികളാണ് നേട്ടത്തില്‍ ആരംഭിച്ചത് .

Related Topics

Share this story