Times Kerala

ഥാര്‍ DI മോഡലിനെ മഹീന്ദ്ര നിര്‍ത്തി

 
ഥാര്‍ DI മോഡലിനെ മഹീന്ദ്ര നിര്‍ത്തി

ഥാറിന്റെ പ്രാരംഭ മോഡല്‍ മഹീന്ദ്ര നിര്‍ത്തി. നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമെ മഹീന്ദ്ര ഥാര്‍ ലഭ്യമാവുന്നുള്ളൂ. മുമ്പ് ഥാറിന്റെ ഡയറക്റ്റ് ഇഞ്ചക്ഷന്‍ (DI) എഞ്ചിന്‍ പതിപ്പ് ലഭ്യമായിരുന്നു.ഥാറിന്റെ ഈ ബെയര്‍ബോണ്‍ വേര്‍ഷന് നല്ല സ്വീകാര്യതയായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമപ്രദേശങ്ങളിലെ യാത്രാ സൗകര്യങ്ങള്‍ക്ക് ഇതിലും മികച്ചൊരു വാഹനം വേറെയുണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍.നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാവുന്ന മഹീന്ദ്ര ഥാറിന് ദില്ലി എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരം 9.49 ലക്ഷം രൂപയാണ് വില. 2WD, 4WD എന്നിങ്ങനെ രണ്ടു പതിപ്പുകളിലായാണ് ഥാര്‍ DI ലഭ്യമായിരുന്നത്.

പ്രാരംഭ മോഡലിന് 6.72 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 7.24 ലക്ഷം രൂപയുമായിരുന്നു വില. 2.5 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ DI വകഭേദത്തിന്റെ ഹൃദയം. ഇത് 62 bhp കരുത്തും 195 Nm torque ഉം പരമാവധി കുറിക്കുന്നതാണ്.നിലവില്‍ വില്‍പ്പനയക്കുള്ള ഥാര്‍ CRDe വകഭേദത്തിലെ 2.5 ലിറ്റര്‍ എഞ്ചിനാവട്ടെ 103.5 bhp കരുത്തും 247 Nm torque ഉം കുറിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് സുരക്ഷ ഫീച്ചറുകളായ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം), ഇബിഡി (ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) എന്നിവ മഹീന്ദ്ര ഥാറിലില്ല എന്നതും ശ്രദ്ധേയം.

Related Topics

Share this story