Times Kerala

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വി

 
കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വി

ബുറിറാം: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വി. 3-1ന് ക്യുറസാവോയോടാണ് ടീം പരാജയപ്പെട്ടത്. ക്രായേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ടീമിന് പരാജയം കനത്ത തിരിച്ചടിയായിട്ടുണ്ട്.റോളി ബൊനെവാക്കിയ, എല്‍സണ്‍ ഹൂയി, ലിയാന്‍ഡ്രോ ബക്കൂന എന്നിവരാണ് ക്യുറസാവോയുടെ ഗോളുകള്‍ നേടിയത്. സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.

Related Topics

Share this story